News
കൊടുങ്ങല്ലൂരിലേയ്ക്ക് തിരിഞ്ഞ് നോക്കാത്ത ഇന്നസെന്റിന് ജനങ്ങള്‍ പണിനല്‍കി;വോട്ടുചോര്‍ച്ചയ്ക്ക് പിന്നില്‍ എംപിയോടുള്ള പ്രതിഷേധവും

കൊടുങ്ങല്ലൂര്‍: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്കി വിജയിപ്പിച്ചിട്ടും കയ്പ്പമംഗലം കൊടുങ്ങല്ലൂര്‍ മണ്ഡലത്തിന്റെ ഏഴയലത്തേയ്ക്ക് തിരിഞ്ഞ് നോക്കാതിരുന്ന ഇന്നസെന്റിന് ഇരുമണ്ഡലങ്ങളിലേയും ജനങ്ങള്‍ നല്‍കിയത് ശക്തമായ തിരിച്ചടി.മണ്ഡലതത്തിലെ ജനങ്ങള്‍ പ്രളയസമയത്ത് ദുരിതമനുഭവിച്ചപ്പോള്‍ ഇന്നസെന്റ് എം പിയുടെ പൊടിപോലം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
കോടികള്‍ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചെന്ന് തള്ളിയപ്പോഴും ഈ രണ്ടു മണ്ഡലങ്ങള്‍ക്കും വെറും വട്ടപൂജ്യംമാത്രമായിരുന്നു കണക്കുകളില്‍. ഇന്നസെന്റിനോടുള്ള എല്ലാ പ്രതിഷേധങ്ങളും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു, മുപ്പതിനായിരത്തോളമുണ്ടായിരുന്ന ഭൂരിപക്ഷം ഒരിക്കല്ലും ഇളികിലെന്ന് അഹങ്കരിച്ച ഇടത് കോട്ടകള്‍ എല്ലാം എം പിക്കെതിരായ പ്രതിഷേധത്തില്‍ ബെന്നി ബെഹനാന് വോട്ടായി മാറി. മണ്ഡലത്തില്‍ തിരിഞ്ഞുനോക്കാതിരുന്ന എംപിക്കെതിരെ ഇടതുമുന്നണിയിലും പ്രതിഷേധം ശക്തമായിരുന്നു. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആദ്യ നിര്‍ദ്ദേശം ഉന്നയിച്ചതും ഈ മണ്ഡലങ്ങളിലെ നേതാക്കളായിരുന്നു. ഒടുവില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് സ്ഥാനാര്‍ത്ഥിയെ സഹിക്കേണ്ടിവന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസന്റിനു 13,258 വോട്ടിന്റെ ലീഡും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ഇ.ടി. ടൈസണു 33,440 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിരുന്നു. 33,440വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് ഇക്കൂറി ബെന്നി ബെഹനാന് 58 വോട്ടിന്റെ ലീഡ് നേടി.
ലോക്സഭ തിരഞ്ഞെടുപ്പില്‍ 3073 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇന്നസന്റിനു കൊടുങ്ങല്ലൂരില്‍ നിന്നുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ വി.ആര്. സുനില്‍കുമാര്‍ 22791 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. 11730 വോട്ടിനാണ് ഇന്നസന്റ് ഇത്തവണ പിന്നിലായത്. ഇടതുമുന്നണിയെ ഞെട്ടിച്ച പരാജയത്തില്‍ ഇന്നസെന്റിനോടുള്ള കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ പ്രതിഷേധവുമുണ്ടെന്ന് തീര്‍ച്ച
News
സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശി; പൊട്ടിത്തെറിച്ചത് സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍

ദമാം; സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യാ നഗരമായ ജുബൈലായിരുന്നു അപകടം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ്.സജീര്‍ പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ആണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വച്ചതിനാല്‍ വന്‍ അപകടം ഒഴിവായതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഒന്നു രണ്ടു തവണ നിലത്ത് വീണതയി ഷജീര്‍ പറയുന്നു. എല്ലാം നേരിട്ട് കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉറങ്ങുന്ന സമയത്തോ വാഹനത്തിലോ ആയിരുന്നെങ്കില്‍ വന്‍ അപകടം സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ നഗരമായ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ പ്രൊജക്ട് എന്‍ജീയനറാണ് സജീര്‍.
ശനിയാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ അസാധാരണമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇന്റര്‍നെറ്റ് ഓണ്‍ ആയതിനാല്‍ ആകും ചൂടാകുന്നതെന്ന് കരുതി ഉടന്‍ നെറ്റ് ഓഫ് ചെയ്തു. എന്നാല്‍ വീണ്ടും ചൂട് കൂടുന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു. കൈയില്‍ പിടിക്കാനുള്ള പേടി കാരണം സാധനങ്ങള്‍ വാങ്ങാന്‍ കയറിയ കടയിലെ ടേബിളില്‍ വയ്ക്കുകയായിരുന്നു. അല്പ സമയത്തിനകം ഫോണ്‍ പുകയുകയും തീപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട ഉടനെ ഫോണ്‍ കടയില്‍ നിന്ന് പുറത്തേയ്ക്ക് എറിയുകയായിരുന്നു.
News
ഐഎസ് തീവ്രവാദികളുമായി അജ്ഞാത ബോട്ട് ശ്രീലങ്കയില്‍ നിന്ന് പുറപ്പെട്ടു;കൊടുങ്ങല്ലൂര്‍ തീരദേശത്ത് കടുത്ത ജാഗ്രത

കേരളതീരത്ത് ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ ബോട്ട് മാര്ഗമെത്തുമെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഐ എസ് തീവ്രവാദികളുടെ ബോട്ട് ലക്ഷ്വദ്വീപ് മിനിക്കോയി ലക്ഷ്യം വച്ച് പുറപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കൊടുങ്ങല്ലൂരുള്പ്പെടെയുള്ള തിരദേശത്ത് ജാഗ്രതാ കര്‍ശനമാക്കി. കടലോര ജാഗ്രതാ സമിതികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും അജ്ഞാതമായ ബോട്ടിനെ കുറിച്ച് വിവരം ലഭിച്ചാന്‍ തീരദേശ സേനയെ അറിയ്ക്കണമെന്ന് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
News
കയ്പമംഗലത്തും കൊടുങ്ങല്ലൂരും: ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേയ്ക്ക് ഒഴുകി;വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരസ്യപിന്തുണ നേട്ടമുണ്ടാക്കി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കയ്പമംഗലം മണ്ഡലങ്ങളിലെ യുഡിഎഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നത് ഇരുമണ്ഡലങ്ങളിലേയും ന്യൂനപക്ഷ വോട്ടുകള്‍. മോദിക്കെതിരായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കിയ ജമാഅത്ത് ഇസ്ലാമിയുടെ പരസ്യപിന്തുണയും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ഗുണകരമായി.മുസ്ലീം ലീഗിന് ശക്തമായ സ്വാധീനമുള്ള കയ്മംഗലം മണ്ഡലത്തില്‍ ലീഗ് നടത്തിയ ചിട്ടയായപ്രവര്ത്തനങ്ങളും കുടുംബയോഗങ്ങളും ഇടതുമുന്നണിയ്ക്കൊപ്പം നിന്ന കേന്ദ്രങ്ങളെ ബെന്നി ബെഹനാന് അനുകൂലമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
എറിയാട് മുതല്‍ കയ്പമംഗലംവരെയുള്ള തീരദേശമണ്ഡലത്തില് ജമാഅത്ത് ഇസ്ലാമിയ്ക്ക് കാര്യമായി കേഡര്‍മാരുള്ള മേഖലയാണ് ഈ മണ്ഡലത്തില്‍ ജമാഅത്ത് ഇസ്ലാമിയും അവരുടെ രാഷ്ട്രീയപാര്‍ട്ടിയായ വെല്പാര്ട്ടിയും നല്കിയ പരസ്യ പിന്തുണയും മുസ്ലീം മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. പരമ്പരാഗതമായി ഈ മണ്ഡലങ്ങളിലെ മുസ്ലീം ഭൂരിപക്ഷവും ഇടതുപാാര്ട്ടികള്ക്കൊപ്പമായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ കാര്യമായ വിള്ളലാണ് ഉണ്ടായിട്ടുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടെണ്ണത്തെക്കാളുപരി ന്യൂനപക്ഷ സമുദായത്തിനിടയ്ക്ക് നട്ടത്തിയ പ്രചരണങ്ങളാണ് യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കിയത്.
കാരയിലെ തോമസ് മാസ്റ്ററേയും ടി എന്‍ ജോയിയേയും ഖബറടക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇരു മണ്ഡലങ്ങളിലേയും ഇടതു എംഎല്‍എ മാര്‍ക്കെതിരെ മുസ്ലീം കുടുംബങ്ങളില്‍ കാര്യമായ പ്രതിഷേധം പടര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ഇക്കാര്യങ്ങളും യുഡിഎഫിലെ ചില ഘടകകക്ഷികള്‍ പ്രചരണായുധമാക്കിയിരുന്നു. എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി മത്സരിച്ചിരുന്നെങ്കിലും കാര്യമായ പ്രചരണമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണം നല്കുന്ന നിലപാടാണ് എസ് ഡി പി ഐയും പോപ്പുലര്‍ഫ്രണ്ടും സ്വകീരിച്ചത്.
-
News7 months ago
കൊടുങ്ങല്ലൂരില്‍ എച്ച് വണ്‍എന്‍വണ്‍ പനി സ്ഥിരീകരിച്ചു;നിരവധി പേര് നിരീക്ഷണത്തില്‍
-
News7 months ago
കൊടുങ്ങല്ലൂരിലെ ചെങ്കോട്ട തകര്‍ന്നു;ഞെട്ടല്‍മാറാതെ ഇടതുമുന്നണി നേതാക്കള്‍
-
Uncategorized7 months ago
ഒടുവില്‍ താലപ്പൊലി കാവിലെ 1975ലെ ആ തട്ടിമിട്ട കുട്ടിയെ കണ്ടെത്തി !
-
News7 months ago
ചേരമാന്‍ പള്ളിയില്‍ ചാവേറാകാന്‍ ഐഎസ് തീവ്രവാദികള്‍ പദ്ധതിയിട്ടു;എന്‍ ഐ എ കസ്റ്റഡിയിലുള്ള റിയാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
-
News7 months ago
അഴീക്കോട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്;ഒരു ബസ് താഴേക്ക് മറിഞ്ഞു
-
News7 months ago
വീടും കെട്ടിടവും പണിയുമ്പോള്‍ പറമ്പില്‍ ഇനി മരവും നടണം !കൊടുങ്ങല്ലൂരിന്റെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാന്‍ ……
-
News7 months ago
എച്ച് വണ്‍ എന്‍ വണ്‍ പനി പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
-
News7 months ago
ഐഎസ് തീവ്രവാദികളുമായി അജ്ഞാത ബോട്ട് ശ്രീലങ്കയില്‍ നിന്ന് പുറപ്പെട്ടു;കൊടുങ്ങല്ലൂര്‍ തീരദേശത്ത് കടുത്ത ജാഗ്രത